കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു.
5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും.
വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
സമഗ്രശിക്ഷ കേരള, തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ എലിമെന്ററി /സെക്കണ്ടറി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാടിസ്ഥാനത്തിൽ നിയമിക്കുന്നു.
വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 6ന് രാവിലെ 9 മണിക്ക് സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ എത്തിച്ചേരണം.
ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്.
എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിലെ ഏവിയോ കം ഇലക്ട്രീഷ്യൻ ഗ്രേഡ് – 2 തസ്തികയിലുള്ള ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
18 നും 41 നും ഇടയിൽ പ്രായമുള്ള എസ്. എസ്.എൽ. സി. / വി. എച്ച്. എസ്. ഇ. /ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി., ഐ.ടി.ഐ / ഓപ്പറേറ്റിംഗ് ഫിലിം പ്രൊജക്ടേഴ്സ് ആന്റ് ഓഡിയോ വിഷ്വൽ ആഡ്സിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ ജൂലൈ 12 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
കണ്ണൂർ: ഗവ.കോളേജ് തലശ്ശേരി ചൊക്ലിയിൽ കോമേഴ്സ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.
ബിരുദാനന്തര ബിരുദവും നെറ്റ് / പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരേയും പരിഗണിക്കും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലായ് 5ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.
മലപ്പുറം: പ്രധാനമന്ത്രി മത്സ്യസമ്പദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
11 മാസത്തേക്കാണ് നിയമനം. അപേക്ഷകർ ഫിഷറീസ്സയൻസ്/ സുവോളജി/ മറൈൻ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയൽ ഫിഷറീസ് ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദവും, ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർ ആയിരിക്കണം.
ഫിഷറീസ് ആന്റ് അക്വാകൾച്ചർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്മെന്റ് / അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റിൽ ബിരുദമുള്ളവർക്ക് മുൻഗണനലഭിക്കും.
പ്രായപരിധി : 35 വയസ്സ്. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ ബുധനാഴ്ച (ജൂലൈ 5) വൈകീട്ട് 5 മണിക്ക് മുമ്പായി ഫിഷറീസ് എക്സ്റ്റൻഷൻ സെന്റർ ഉണ്യാൽ, നിറമരുതൂർ – മലപ്പുറം എന്ന വിലാസത്തിൽ അയക്കണം.
മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് ബുധനാഴ്ച (ജൂലൈ 5) രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.താൽപ്പര്യമുള്ളവർ പൂർണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം.
The post പരീക്ഷയില്ലാതെ ഈയാഴ്ച നേടാവുന്ന ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]