
അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചത് ലൈവ് ഇട്ടതിന് ശേഷം. പാറ്റഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് പ്രവീൺ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പലവിധ വിവാദങ്ങളുയരുന്നതിനാൽ പൊലീസ് ശക്തമായ അന്വേഷണം നടത്തും. റിഷാന ഐഷുവിന്റെ മൊഴിയും എടുക്കും. റിഷാന സുഖം പ്രാപിച്ചാൽ ഉടൻ നടപടികളിലേക്ക് കടക്കും.
അതേസമയം പ്രവീണിന്റെ മരണത്തിന് പിന്നാലെ ലൈവ് വിഡിയോയുമായി റിഷാന രംഗത്തെത്തിയിരുന്നു. ഇത് അവസാന വിഡിയോ ആണെന്നും റിഷാനയെ ഇനി ആരും ജീവനോടെ കാണില്ലെന്നുമാണ് വിഡിയോയിൽ വ്യക്തമാക്കിയത്. പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ എന്നും വിഡിയോയിൽ റിഷാന പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യാ ശ്രമം നടത്തിയ റിഷാനയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. പ്രണയദിനത്തിൽ വിവാഹിതരായ പ്രവീണും റിഷാനയും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നടന്ന സൈബർ ആക്രമണങ്ങളിൽ രണ്ടുപേരും അസ്വസ്ഥരായിരുന്നു.
ഇതിനു പിന്നാലെയാണ് പ്രവീൺ ആത്മഹത്യ ചെയ്തത്. അതിനിടെ പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീൺ നാഥിന്റെ കുടുംബം രംഗത്തു വന്നിരുന്നു. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സോഷ്യൽ ബുള്ളിയിംങ്ങിന്റെ പേരിൽ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ പറഞ്ഞു. ‘പ്രവീണിന് കടുത്ത ശാരീരിക മർദ്ദനമേറ്റിറ്റുണ്ട്. കയ്യിലും തലയിലും പാടുകളുണ്ടായിരുന്നു.
വീട്ടിൽ വന്ന ദിവസം ഭക്ഷണം ഇറക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞ് ആശുപത്രിയിൽ പോയിരുന്നു. അന്ന് ചികിത്സ തേടിയതിന്റെ തെളിവുകൾ ഉണ്ട്. പ്രവീണിന്റെ ഭാര്യ അവനെ കസേരയിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ഉപദ്രവിച്ചു എന്ന് പറഞ്ഞ് കരച്ചിലായിരുന്നു. ഈ സംഭവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം റിഷാന ഭീഷണിപ്പെടുത്തിയാണ് ആ പോസ്റ്റ് പിൻവലിച്ചത്.’ പുഷ്പൻ പറഞ്ഞു. ഞായറാഴ്ചയാണ് പ്രവീൺ നാഥിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുന്നത്. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവെച്ച് വിഷം കഴിക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. മുൻ മിസ് മലബാറാണ് റിഷാന ഐഷു. അതേസമയം, പ്രവീൺ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]