
വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള എടത്തല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരും സേവന തൽപരത നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 2023 മെയ് 15 ന് വൈകീട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ( ഫോൺ – 0484 – 2952488, 9387162707).
അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, എടത്തല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]