
ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ ജോലി നേടാൻ അവസരം മറ്റു ജോലി ഒഴിവുകളും താഴെ, പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.
ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്പെൻസറികളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു.
18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
രജിസ്ട്രേഡ് ഗവൺമെന്റ്/പ്രൈവറ്റ് ഹോമിയോ പ്രാക്ടീഷനിൽ നിന്ന് ലഭിച്ച മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുള്ളവർക്കാണ് അവസരം.
താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 10 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം
മറ്റു ജോലി ഒഴിവുകൾ താഴെ
കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ/ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള പതിനെട്ടിനും നാൽപതു വയസിനും ഇടയിൽ പ്രായമുള്ള എൻ.സി.പി/സി.സി.പി. എന്നീ കോഴ്സ് പാസായവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ കാർഡ് സഹിതം നാഗമ്പടം പാലത്തിന് സമീപമുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ മേയ് 11 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.
അധ്യാപക ഒഴിവ്
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. മെയ് ഒമ്പതിന് രാവിലെ 10 മണിക്ക് കെമിസ്ട്രിയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹിന്ദിയുടേയും അഭിമുഖം നടക്കും. മെയ് 12ന് രാവിലെ പത്ത് മണിക്ക് ഗണിതവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫിസിക്സിന്റെ അഭിമുഖവുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2972200 ബന്ധപ്പെടുക
പ്രോജക്ട് അസോസിയേറ്റ്സ് ഒഴിവുകൾ
റവന്യൂ വകുപ്പിന്റെ പരീശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) ന്റെ ഭാഗമായ റിവർ മാനേജ്മെന്റ് സെന്ററിൽ ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ് പ്രൊഫഷണൽ പ്രോഗ്രാം ന്റെ ഭാഗമായി രണ്ട് ഹാൻഡ് ബുക്കുകൾ തയ്യാറാക്കുന്നതിനും ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ഒന്നും വീതം പ്രോജക്ട് അസോസിയേറ്റ്സിന്റെ ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പോടു കൂടിയാണ് അവസരം. ജിയോളജി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]