
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് അനിൽ ആൻ്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
പാർട്ടി അംഗത്വം സ്വീകരിക്കുന്നതിന് മുൻപായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെയുള്ള നേതാക്കന്മാരെ അനിൽ ആൻ്റണി കണ്ടിരുന്നു. അനിൽ ബിജെപി അംഗത്വം സ്വീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമെന്ന് എ കെ ആൻ്റണി പറഞ്ഞു.
അനിൽ ആൻ്റണി രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. അനിലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണെന്നും മുരളീധരൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് അനിൽ ആൻ്റണി ബിജെപിയുമായി അടുത്തത്. കോൺഗ്രസ് നേതാക്കൾ എതിർപ്പ് പരസ്യമാക്കിയതോടെ കെ പി സി സി ഡിജിറ്റൽ മീഡിയ കൺ വീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ സ്ഥാനവും അനിൽ ആൻ്റണി ഒഴിഞ്ഞിരുന്നു. പിന്നീട് കോൺഗ്രസിനെ പരസ്യമായി വിമർശിച്ച് അനിൽ ആൻ്റണി തുടർച്ചയായി രംഗത്ത് എത്തിയിരുന്നു.
The post എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ; അംഗത്വം നല്കി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ; ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]