
ന്യൂഡൽഹി : വ്യാജ ഡോക്ടർ വിവാഹം കഴിച്ചത് 18 സ്ത്രീകളെ . ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ തീരദേശ ഗ്രാമത്തിൽ നിന്നുള്ള 66 കാരനായ രമേഷ് ചന്ദ്ര സ്വെയിനാണ് 18 സ്ത്രീകളെ തന്റെ ഭാര്യയാക്കിയത് .
38 വർഷത്തിനിടെയാണ് ഏഴ് സംസ്ഥാനങ്ങളിലായി 18 സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചത് . ഡോക്ടറെന്ന് നടിച്ച് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിച്ചെടുത്തത് . വിവാഹത്തട്ടിപ്പിനു കൂട്ടു നിന്ന രണ്ടാം ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു .
അറസ്റ്റിലായ യുവതി ഗുജറാത്തിലെ ജാംനഗറിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ഇയാളെ വിവാഹം കഴിച്ചത് . ഫെബ്രുവരി 23 ന് ഇവർ അറസ്റ്റിലായത് മുതൽ സ്വെയിൻ ഒളിവിലാണ് . നേരത്തെ, സ്വെയിന്റെ സഹോദരിയെന്ന് അവകാശപ്പെടുന്ന മറ്റൊരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരവധി സ്ത്രീകളെ വിവാഹം കഴിക്കാൻ സഹായിച്ചതിനും അവരെ വഞ്ചിച്ചതിനുമാണ് സ്വെയ്നിന്റെ സഹോദരി അറസ്റ്റിലായത് . ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടാം ഭാര്യക്ക് ഇതിൽ പങ്കുണ്ടെന്ന് പോലീസിന് മനസ്സിലായത് .
1982ലായിരുന്നു സ്വെയിന്റെ ആദ്യ വിവാഹം. അഞ്ച് കുട്ടികളുടെ പിതാവായ സ്വയിൻ 1982-ലും രണ്ടാമത്തേ വിവാഹം കഴിച്ചു. 2002 മുതൽ 2020 വരെയുള്ള കാലയളവിൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി നിരവധി സ്ത്രീകളുമായി ബന്ധപ്പെടുകയും അവരുമായി വിവാഹം നടത്തുകയും ചെയ്തു
മാട്രിമോണിയൽ വെബ്സൈറ്റിൽ ജീവിത പങ്കാളിയെ തേടുന്ന മധ്യവയസ്കരായ സ്ത്രീകളെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറയുന്നു. വിവാഹശേഷം സ്ത്രീകളിൽ നിന്ന് പണം തട്ടിയശേഷം അവരെ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നായിരുന്നു സ്വെയിൻ സ്വയം വിശേഷിപ്പിച്ചിരുന്നത്.
2021 ജൂലൈയിൽ ഡൽഹിയിൽ നിന്നുള്ള ഒരു അധ്യാപിക സ്വയ്നെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത് . 2018ൽ സ്വെയിൻ തന്നെ വിവാഹം കഴിച്ച് ഭുവനേശ്വറിൽ താമസിപ്പിച്ചതായി അധ്യാപിക പറഞ്ഞിരുന്നു.എന്നാൽ പിന്നീട് ഭുവനേശ്വറിൽ നിന്ന് ഒളിച്ചോടി മറ്റൊരു ഭാര്യയുമായി അസമിൽ താമസം തുടങ്ങി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]