
തേഞ്ഞിപ്പലം
ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിന്റെ നാലാം ദിനത്തിൽ കേരളത്തിന് ആശ്വാസമായി പി മുഹമ്മദ് അഫ്സലിന്റെയും സാന്ദ്ര ബാബുവിന്റെയും മറീന ജോർജിന്റെയും വെള്ളി മെഡലുകൾ. പുരുഷന്മാരുടെ 800 മീറ്ററിൽ നേരിയ വ്യത്യാസത്തിനാണ് അഫ്സലിന് സ്വർണം നഷ്ടമായത് (1:47.45). ഹരിയാനയുടെ കൃഷ്ണകുമാറിനാണ് സ്വർണം (1:47.43).
വനിതകളുടെ ട്രിപ്പിൾജമ്പിൽ 12.98 മീറ്റർ ചാടിയാണ് സാന്ദ്ര ബാബുവിന്റെ വെള്ളി നേട്ടം. ലോങ്ജമ്പിൽ വെങ്കലം നേടിയിരുന്നു. ഹെപ്റ്റാത്തണിൽ 2283 പോയിന്റ് നേടിയാണ് മറീന ജോർജ് വെള്ളി സ്വന്തമാക്കിയത്.
ആറിൽ അഞ്ച് ഏറും മീറ്റ് റെക്കോഡിനേക്കാൾ മികച്ച പ്രകടനം നടത്തി പഞ്ചാബിന്റെ കൃപാൽസിങ് (61.83മീറ്റർ) പുരുഷ ഡിസ്കസ്ത്രോയിൽ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി. വനിതകളുടെ 800 മീറ്ററിൽ ഡൽഹിയുടെ ചന്ദ (2:02.11) സ്വർണം നേടി. മീറ്റ് ഇന്ന് സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]