
കാസർകോട്: കാസർകോട് പൊയിനാച്ചിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് എഴുപതുകാരിയ്ക്ക് പരിക്ക്. മീനാക്ഷിയമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുവളപ്പിൽ നിന്നും ലഭിച്ച ഐസ്ക്രീം ബോൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടക്കുന്നത്. അടുക്കത്ത് ബയൽ സ്വദേശിയാണ് മീനാക്ഷിയമ്മ.
വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ ഐസ്ക്രീം ബോൾ ലഭിക്കുകയായിരുന്നു. ഇത് വലിച്ചെറിയുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. മീനാക്ഷിയമ്മയുടെ കൈയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കാസർകോട് ഒരു സ്വകാര്യ ആശുപത്രിയിലാണ് മീനാക്ഷിയമ്മയെ പ്രവേശിപ്പിച്ചത്. സാരമായ പരിക്കുകളാണ് ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പന്നിയെയോ മറ്റോ തുരത്തുന്നതിന് വേണ്ടി ഉപയോഗിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]