
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച രാത്രി നേരിയ ഭൂചലനമുണ്ടായി. 11.41ഓടെ പത്തനാപുരം, നിലമേൽ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചമുതൽ കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു. മഴയ്ക്ക് ശമനമുണ്ടായശേഷം രാത്രി 11.37നും 11.41നും ഇടക്കായിരുന്നു ഭൂചലനം.
ഭൂചലനത്തിന്റെ വ്യാപ്തി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ കിട്ടിയിട്ടില്ല. ഭൂചലനത്തെ തുടർന്ന് വീടുകളിൽനിന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചത്. ചൊവ്വാഴ്ച ശക്തമായ കാറ്റും കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]