
കൊച്ചി: മിനി സ്കർട്ട് ധരിച്ചതിന്റെ പേരിൽ നടി റീമ കല്ലിങ്കലിനെതിരെ സൈബർ അധിക്ഷേപം. രാജ്യാന്തര കൊച്ചി റീജണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിലാണ് താരം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ വിവിധ യു ട്യൂബ് ചാനലുകലിൽ എത്തിയതോടെയാണ് സൈബർ ഇടത്തിൽ നടി അധിക്ഷേപം നേരിട്ടു തുടങ്ങിയത്. വസ്ത്രത്തിന്റെ പേരിൽ റിമ കല്ലിങ്കൽ വിമർശനം നേരിടുന്നത് ഇതാദ്യമല്ല.
സദാചാര കമന്റുകളാണ് നടിക്കെതിരെ സമൂഹമാധ്യമത്തിലേറെയും വരുന്നത്. സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടേ എന്നിങ്ങനെയായിരുന്നു ചിലരുടെ പ്രതികരണം. അതേസമയം ഇത്തരം വിഷയങ്ങൾ കാര്യമാക്കുന്നില്ലെന്ന് റിമ പ്രതികരിച്ചു.
സ്ത്രീയെന്ന നിലയിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. മോശം അനുഭവം നേരിട്ടാൽ സനിമ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് പരാതിപ്പെടാൻ കേരളംപോലുള്ള സംസ്ഥാനത്ത് ഇത്രയുംകാലം ഒരിടമില്ലായിരുന്നുവെന്നത് അവിശ്വസനീയമെന്ന് ചർച്ചയിൽ റിമ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]