
കണ്ണൂർ: സിപിഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി. പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ബിജെപിയെ തോൽപ്പിക്കാൻ സിപിഎം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രാദേശിക പാർട്ടികൾ വിവിധ സംസ്ഥാനങ്ങളിൽ കരുത്താർജിച്ച് വരുന്നതിന്റെ ചില ശുഭസൂചനകൾ പാർട്ടിക്ക് മുൻപിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക തലത്തിൽ ശക്തമായ സഖ്യവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടാകില്ലെന്ന് സിപിഎം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിനിധി സമ്മേളനത്തിന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും അഭിവാദ്യമർപ്പിക്കും.
ബിജെപി പരാജയപ്പെടുത്തുന്നതിൽ പ്രായോഗിക സമീപനം വേണമെന്ന് ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാർട്ടികളും പരിശോധിക്കണം. കഴിഞ്ഞകാലങ്ങളിൽ ജീവിക്കാതെ കോൺഗ്രസ് ആത്മപരിശോധന നടത്തണം. മുഖ്യലക്ഷ്യം ബിജെപി തോൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]