
കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീട് അഗ്നിക്കിരയാക്കി. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് മദ്യലഹരിയില്‍ സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. തീയിട്ടതിന് പിന്നാലെ മുരളി ഒളിവില്‍ പോയി. മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ വന്‍ ദുരന്തം ഒഴിവായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]