
അബുദാബി : റമദാനിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നോമ്പുതുറ സമയത്ത് അമിത വേഗത്തിൽ പോകുന്നത് ഒഴിവാക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും അബുദാബി പോലീസ്. തറാവീഹ് സമയത്ത് തിരക്കുണ്ടാവുന്ന ഇടങ്ങളിലെല്ലാം പോലീസ് പട്രോളിങ്ങുണ്ടാവും. ഇവിടെ നിയമലംഘകരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
നോമ്പുതുറക്കുന്നതിനായി വീടുകളിലെത്തുന്നതിന് അമിതവേഗത്തിൽ പലരും വാഹനമോടിക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 2016 ൽ റമദാനിൽ 62 പേരാണ് അപകടത്തിൽ മരിച്ചത്. 2017 ൽ ഇത് 51 ആയും 2019 ൽ 10 ആയും കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]