
തിരുവനന്തപുരം
നൂതന ആശയങ്ങളുള്ള വിദ്യാർഥികൾക്ക് സംരംഭകത്വ അവസരമൊരുക്കി കേരള സ്റ്റാർട്ടപ് മിഷൻ. സംസ്ഥാനത്തെ ക്യാമ്പസുകളിൽനിന്ന് വിദ്യാർഥികളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കുക ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഐഡിയ ഫെസ്റ്റി’ലേക്ക് അപേക്ഷിക്കാം. ഫെസ്റ്റിലൂടെ 1000 വിദ്യാർഥികളെ കണ്ടെത്തി അവരിൽ നിന്നുള്ള 100 മികച്ച ആശയങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകും.
അധ്യാപകർക്കും ഫെസ്റ്റിൽ അവസരം നൽകും. ആശയഘട്ടം, രൂപകൽപ്പനാഘട്ടം, പ്രോട്ടോടൈപ് ഇതിലേതെങ്കിലും തലത്തിലുള്ള പ്രായോഗിക ആശയമുള്ളർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ കമ്പനി രജിസ്ട്രേഷൻ നിർബന്ധമല്ല. മുമ്പ് ഐഡിയ ഗ്രാന്റ് ലഭിച്ചവർക്ക് അപേക്ഷിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർഥികൾക്ക് സ്റ്റാർട്ടപ് ബൂട്ട് ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. മാർഗനിർദേശവും ലാബ് സൗകര്യവും ഉൽപ്പന്നവികസന പിന്തുണയും നൽകും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പ്രവർത്തനം ഏകീകൃത ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ വിലയിരുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]