
ഡെറാഡൂണ്‍: എയ്ഡ്സ് രോഗ ബാധിതയായ യുവതി ബന്ധുവായ 15കാരനെ പീഡിപ്പിച്ചു. മനപൂര്‍വം എയ്ഡ്സ് പടര്‍ത്താനായി കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് സംഭവം. കുടുംബം നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. എയ്ഡ്സ് ബാധിച്ചാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. യുവതിക്കും എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് യുവതി യുപിയിലെ പിലിഭിത്തിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്റെ മകനാണ് ഇരയായ കുട്ടി. ഹോളിക്ക് തലേ ദിവസമാണ് ആണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. പിന്നീട് നിരന്തരം പീഡിപ്പിച്ചു. കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടര്‍ന്നു.
കുട്ടിക്ക് എയ്ഡ്സ് പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കുട്ടിയെ യുവതി ഭീഷണിപ്പെടുത്തി. യുവതി വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി എത്തി. കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിനിടെ കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി എല്ലാം വെളിപ്പെടുത്തി. ഡിസംബറിലാണ് യുവതിയുടെ ഭര്‍ത്താവ് എച്ച്ഐവി ബാധിച്ച് മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]