
അങ്കമാലി> കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വന്‍ നാശനഷ്ടം.ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്മഴയോടനുബന്ധിച്ച ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്.
മരങ്ങള്‍ കടപുഴകി വീണും ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]