
ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും ചെൽസി–-റയൽ മാഡ്രിഡ് പോരാട്ടം. കഴിഞ്ഞ സീസൺ സെമിയിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. ചെൽസിക്കായിരുന്നു ജയം. കിരീടം നേടുകയും ചെയ്തു. ഇത്തവണ ക്വാർട്ടറിലാണ് നേർക്കുനേർ. ആദ്യപാദം ചെൽസിയുടെ തട്ടകത്തിലാണ്.
കോവിഡ് ബാധിച്ച പരിശീലകൻ കാർലോ ആൻസെലോട്ടിയുടെ അഭാവം റയലിനെ ബാധിക്കും. പ്രീക്വാർട്ടറിൽ പിഎസ്ജിക്കെതിരെ ഉജ്വല പ്രകടനം നടത്തിയാണ് റയൽ എത്തുന്നത്. ചെൽസിയാകട്ടെ ലില്ലെയെ മറികടന്നു. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് വിയ്യാറയലിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]