
ന്യൂഡല്‍ഹി> ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തത്.കൊവിഡ് വ്യാപനത്തിനിടെ പൈലറ്റുമാരുടെ ശമ്പളം 30 ശതമാനം വരെയാണ് ഇന്‍ഡിഗോ വെട്ടിക്കുറച്ചത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് രാജ്യത്തുടനീളം വിമാനങ്ങള്‍ റദ്ദാക്കിയപ്പോഴായിരുന്നു ഇത്. പൈലറ്റുമാരുടെ ശമ്പളം 8 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഏപ്രില്‍ 1ന് ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു. മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ നവംബര്‍ മുതല്‍ 6.5 ശതമാനം വര്‍ധന കൂടി നടപ്പാക്കുമെന്നും ഇന്‍ഡിഗോ പൈലറ്റുമാരെ അറിയിച്ചു.
ഒരു വിഭാഗം പൈലറ്റുമാര്‍ തൃപ്തരാകാതെ പണിമുടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ വര്‍ധനവിലൂടെ കൊവിഡിന് മുന്‍പുള്ള കാലത്തെ ശമ്പളത്തിലേക്ക് എത്തില്ലെന്ന് പൈലറ്റുമാര്‍ പറയുന്നു. തുടര്‍ന്നാണ് സസ്പെന്ഷന്. ഇക്കാര്യം ഇന്‍ഡിഗോ സ്ഥിരീകരിച്ചു. തൊഴില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ, കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഇന്‍ഡിഗോ ചില പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു എന്നാണ് ഇന്‍ഡിഗോ വക്താവ് പറഞ്ഞത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി വിമാന സര്‍വീസുകള്‍ പഴയ സ്ഥിതിയില്‍ എത്തിയതോടെ, ആഭ്യന്തര വിമാനക്കമ്പനികള്‍ പൈലറ്റുമാരുടെ ശമ്പളം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാരെ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് മറ്റു കമ്പനികള്‍ റാഞ്ചാതിരിക്കാന്‍ കൂടിയാണിത്. സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ ശമ്പളം ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് 10-15 ശതമാനവും പരിശീലകര്‍ക്ക് 20 ശതമാനവും വര്‍ധിപ്പിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]