
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 22 യൂട്യൂബ് വാര്‍ത്താ ചാനലുകളെ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 18 യൂട്യൂബ് ന്യൂസ് ചാനലുകളെ അടക്കമാണ് ഇപ്പോള്‍ വിലക്കിയത്. നാലെണ്ണം പാകിസ്ഥാന് കേന്ദ്രീകരിച്ച് സംപ്രേക്ഷണം ചെയ്യുന്നവയാണ്. ഈ ചാനലുകളുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ സൈന്യം, കശ്മീര്‍ വിഷയം എന്നിവ സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
യൂട്യൂബ് ചാനലുകള്‍ക്കൊപ്പം മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും ഒരു ന്യൂസ് വെബ്സൈറ്റും കേന്ദ്രം ബ്ലോക്ക് ചെയ്തിട്ടുണ്ട്. 2021 ഡിസംബറിനുശേഷം ഇത്തരത്തില്‍ 78 യൂട്യൂബ് അധിഷ്ഠിത വാര്‍ത്ത ചാനലുകളെയാണ് കേന്ദ്രം വിലക്കിയത്. ഇവയ്ക്കെല്ലാം ചേര്‍ത്ത് 260 കോടി പ്രേക്ഷകരുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]