
ചെന്നൈ: ചലച്ചിത്ര താരങ്ങളായ വിമലാ രാമനും വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി ഇഷ്ടത്തിലായിരുന്നു. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈം എന്ന സുരേഷ് ഗോപി ചിത്രത്തില്‍ നായികയായി മലയാള സിനിമയില്‍ എത്തിയ താരമാണ് വിമല രാമന്. പിന്നീട് പ്രണയകാലം, കോളേജ് കുമാരന്, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഓസ്ട്രേലിയന്‍ സ്വദേശിയായ വിമലാ 2004ലെ മിസ് ഓസ്ട്രേലിയ പട്ടവും നേടിയിട്ടുണ്ട്. മോഡലിംഗ്, അഭിനയം എന്നിവയ്ക്കൊപ്പം ബാസ്ക്കറ്റ്ബോളിലും അവര്‍ മികവ് കാട്ടിയിരുന്നു.
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് റായ് സിനിമയില്‍ അരങ്ങേറിയത്. തുപ്പരിവാളനിലെ വില്ലന്‍ വേഷം ഏറെ പ്രശംസ നേടിയെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]