
അബുദാബി> കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഏലൂർ കുറ്റിക്കാട്ടുകര ഇടമുള തൈക്കാവിനടുത്ത് പടിയത്ത് റൂബിയാണ് (63) മരിച്ചത്. പരേതനായ മുഹമ്മദിന്റെ ഭാര്യയാണ്. റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബുദാബി ഗയാത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് സഞ്ജു വിവാഹിതനായത്. തുടർന്ന്, സന്ദർശക വിസയിൽ ഭാര്യയെയും അമ്മയെയും അബുദാബിയിലേക്ക് കൊണ്ടുവന്നു.
വീട്ടിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയേറ്റത്തിലും മരണത്തിലും കലാശിക്കുകയായിരുന്നെന്നാണ് വിവരം. അബുദാബി പൊലീസ് അന്വേഷണം തുടങ്ങി. മകൾ: സ്മേര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]