
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 12 പേരുമായുള്ള സംഭാഷണം ദിലീപ് തന്റെ ഫോണില്‍ നിന്നും തിരിച്ചെടുക്കാനാകാത്ത വിധം നീക്കം ചെയ്തതായി കണ്ടെത്തി. ഇതില്‍ കൂടുതല്‍ ചാറ്റുകളും ദുബായ് നമ്പറുകളിലേക്ക് ഉള്ളതാണ്. ദുബായിലെ മലയാളി വ്യവസായികളുടേത് അടക്കമുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തത്. കാവ്യാ മാധവന്, സഹോദരി ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ പ്രമുഖ നടി എന്നിവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തു.
ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹിയുമായുള്ള സംഭാഷണവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സിഇഒ ഗാലിഫുമായുള്ള സംഭാഷണമാണ് നശിപ്പിച്ചത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇത്. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്. വീണ്ടെടുക്കാന്‍ കഴിയാത്തവിധമാണ് ചാറ്റുകള്‍ മാറ്റിയിരിക്കുന്നത്.
ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹികപ്രവര്ത്തകന് തൃശ്ശൂര്‍ സ്വദേശി നസീര്‍, ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണര്‍ എന്നിവരുമായുള്ള വാട്സ്ആപ്പ് സംഭാഷണങ്ങളും നീക്കം ചെയ്തു. ഇതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം ആരോപിച്ചു. സംഭവത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]