
ദുബായ് : റമദാനിലെ പകൽ സമയങ്ങളിൽ ദുബായ് റസ്റ്റോറൻറുകളിൽ ഭക്ഷണം വിളമ്പാൻ ഇനി പ്രത്യേക അനുമതി വേണ്ട. ഭക്ഷണം കഴിക്കുന്ന സ്ഥലം കവർ ചെയ്യേണ്ട കാര്യത്തിൽ റസ്റ്റോറൻറുകൾക്ക് തീരുമാനമെടുക്കാം. നേരത്തെ നോമ്പു സമയങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നു.
ഡൈനിങ് ഏരിയയിൽ ഭക്ഷണം വിളമ്പാൻ മറയോ കർട്ടനോ വേണമെന്ന് നിർബന്ധവുമില്ല. ദുബായ് ഇക്കോണമി ആൻഡ് ടൂറിസം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്റുകളിലെ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ മറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഓരോ റസ്റ്റോറന്റുകൾക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർഷത്തെ ഉത്തരവ് പ്രകാരമാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്
അംഗീകൃത പ്രവൃത്തി സമയത്തിന് അനുസരിച്ച് വേദികളിൽ ഭക്ഷണവും പാനീയങ്ങളും നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ റമദാനിലാണ് ദുബായ് സർക്കാർ ആദ്യമായി ഫുഡ് ആൻഡ് ബിവറേജസ് ഔട്ട്ലറ്റുകൾക്ക് മറയില്ലാതെ നോമ്പു സമയങ്ങളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയത്. നേരത്തെ നോമ്പു സമയങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]