
ന്യൂഡല്‍ഹി: എച്ച്യുഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) മുദ്രയില്ലാതെ ഇനി മുതല്‍ സ്വര്‍ണ്ണം വില്ക്കാന് സാധിക്കില്ല. ജുലൈ ഒന്നു മുതല്‍ ജ്വല്ലറികള്‍ക്ക് വില്‍ക്കാനാകൂ.
രണ്ട് ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഇതു ബാധകമല്ല. പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിംഗ് ഉള്ള ആഭരണങ്ങളുടെ വില്പന അനുവദിക്കില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.
അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ ആറക്ക ആല്‍ഫാന്യൂമെറിക് കോഡാണ് എച്ച്യുഐഡി. മുദ്രയും മറ്റു രണ്ട് ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021-ലാണ് നിലവില്‍ വന്നത്.
എങ്കിലും പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിംഗ് ആഭരണങ്ങള്‍ വില്‍ക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാള്‍മാര്‍ക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനം.
പഴയ സ്റ്റോക്ക് വിറ്റഴിക്കാന്‍ ജ്വല്ലറികള്‍ക്ക് ഒമ്പത് മാസം സാവകാശം നല്‍കിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങള്‍ മാറ്റിയെടുക്കാന്‍ തടസ്സമില്ല.
The post ഇനി സ്വര്‍ണ്ണം വില്ക്കാന് ഹാള്‍മാര്‍ക്ക് നിര്‍ബന്ധം appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]