
വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.
ഹോം മാനേജർക്ക് എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 16,000 രൂപ.
ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 9,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.
The post കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ വാക് ഇൻ ഇന്റർവ്യൂ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]