
ഭാര്യയ്ക്കൊപ്പം തന്റെ പിതാവ് നാടുവിട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
ആറുമാസം പ്രായമുള്ള മകളെ ഉപേക്ഷിച്ചാണ് ഭാര്യയും അച്ഛനും തന്റെ ബൈക്കുമെടുത്ത് പോയതെന്ന് യുവാവ് പറയുന്നു
ഭാര്യയ്ക്കൊപ്പം തന്റെ പിതാവ് നാടുവിട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
ആറുമാസം പ്രായമുള്ള മകളെ ഉപേക്ഷിച്ചാണ് ഭാര്യയും അച്ഛനും തന്റെ ബൈക്കുമെടുത്ത് പോയതെന്ന് യുവാവ് പറയുന്നു
ജയ്പുർ: ഭാര്യയ്ക്കൊപ്പം തന്റെ പിതാവ് നാടുവിട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം.
തന്റെ അച്ഛൻ ഭാര്യയോടൊപ്പം ഒളിച്ചോടിയെന്നാണ് മകൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തന്റെ ബൈക്കെടുത്താണ് ഇരുവരും നാടുവിട്ടതെന്നും യുവാവ് പരാതിയിൽ പറയുന്നു.
ബുണ്ടി ജില്ലയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിലോർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പവൻ വൈരാഗി എന്നയാളാണ് ഭാര്യയോടൊപ്പം ഒളിച്ചോടിയതിന് പിതാവ് രമേഷ് വൈരാഗിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
പിതാവ് ഭാര്യയെ പ്രലോഭിപ്പിച്ച് തന്നിൽ നിന്ന് അകറ്റിയെന്ന് പവൻ ആരോപിച്ചു. തന്റെ പരാതി പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് പരാതി നൽകിയതിന് പിന്നാലെ പവൻ ആരോപിച്ചു.
പവന് ആറുമാസം പ്രായമുള്ള ഒരു മകളുണ്ട്. കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചാണ് ഭാര്യയും അച്ഛനും നാടുവിട്ടതെന്നും യുവാവ് പറയുന്നു.
നേരത്തെയും രമേശ് നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അച്ഛൻ തന്റെ ബൈക്ക് മോഷ്ടിച്ച് ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് പവൻ പറയുന്നു.
തന്റെ ഭാര്യ നിരപരാധിയാണെന്നും അവളെ പിതാവ് കബളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിൽനിന്ന് വളരെ ദൂരെയാണ് പവൻ ജോലി ചെയ്യുന്നത്.
ഏറെ സമയവും ഇദ്ദേഹം വീട്ടിൽ ഉണ്ടാകാറില്ല. ഈ സമയം പവന്റെ ഭാര്യയും അച്ഛനും പ്രണയത്തിലാകുകയായിരുന്നു.
എന്നാൽ അന്വേഷണത്തിൽ വീഴ്ച ഇല്ലെന്നും എല്ലാ കാര്യങ്ങളും ഗൗരവത്തോടെ അന്വേഷിക്കുകയാണെന്നും സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ഇരുവരെയും ബൈക്ക് സഹിതം കണ്ടെത്താൻ പരമാവധി ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ അരവിന്ദ് പവന് ഉറപ്പുനൽകി.
The post ഭാര്യയ്ക്കൊപ്പം തന്റെ പിതാവ് നാടുവിട്ടെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]