
തിരുവനന്തപുരം : പ്രായപൂർത്തിയാവാത്ത കുട്ടിയെ കരുവാക്കിഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം ചെയ്ത വ്യാജ റോവിങ് റിപ്പോർട്ട് മാധ്യമ ധർമ്മത്തിന് നിരക്കുന്നതല്ലെന്ന് മാത്രമല്ല നിയമ വിരുദ്ധവുമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്സു യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 2022 നവമ്പർ 10 ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ് എന്ന റിപ്പോർട്ടിലെ ഇന്റർവ്യൂ വ്യാജമായി സൃഷ്ടിച്ചതാണെന്ന് പി വി അൻവർ എ എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന കുട്ടിക്ക് റിപ്പോർട്ടിലെ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല അത്തരത്തിൽ ഒരു സംഭവത്തിൽ ഇരയായിട്ടുമില്ല എന്നാണ് വ്യക്തമാവുന്നത്. ആ കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്ന കഥ തന്റെ സഹപാഠിയിൽ നിന്ന് ലഹരിക്കടിമപ്പെട്ടതും, തുടർന്ന് ഉണ്ടായ Sexual assault ഉം ആണ് . അങ്ങിനെ ഒരു സംഭവം ഉണ്ടായെങ്കിൽ നാളിതുവരെ എന്ത് കൊണ്ട് പോലീസിൽ റിപ്പോർട്ട് ചെയ്തില്ല ? ഇല്ലാക്കഥകൾ സ്വാനുഭവമായി ആ കുട്ടിക്ക് ഏറ്റ് പറയേണ്ടി വന്നത് ആരുടെ പ്രേരണയിലായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിൽ ഇല്ലാത്ത ഇരയെ മാത്രമല്ല ഏഷ്യാനെറ്റ് സൃഷ്ടിച്ചത്, നടന്നിട്ടില്ലാത്ത പീഡനത്തിലെ പ്രതി മറ്റൊരു സഹപാഠിയാണെന്നാണ് പറഞ്ഞ് വെക്കുന്നത്. കൂടാതെ 10 സഹപാഠികളും പീഡനത്തിന് ഇരയായി എന്ന് പറയിപ്പിക്കുന്നു . “ആരോപിതനും ഇരകളും” നിയമപ്രകാരമുള്ള അവകാശങ്ങളുള്ള മൈനർമാരാണ് . കുട്ടികളെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തിയത് ന്യായീകരണമില്ലാത്ത തെറ്റാണ്. എഷ്യാനെറ്റ് റിപ്പോർട്ടറും കാക്കത്തൊള്ളായിരം ന്യായീകരണ തൊഴിലാളികളും വ്യക്തമായി അറിഞ്ഞിരിക്കേണ്ട രണ്ട് വകുപ്പുകൾ പോക്സോ ആക്റ്റിലുണ്ട്. Section 22, 23. മാധ്യമങ്ങൾ കുട്ടികളെ സംബന്ധിച്ച് നൽകുന്ന വിവരങ്ങൾ (information ) വസ്തുനിഷ്ഠമാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ കുറ്റകരമാണ്. വസ്തു നിഷ്ഠതയോ കൃത്യതയോ ഉറപ്പു വരുത്തിയിട്ടില്ലാത്ത ഒരു വാർത്ത പ്രസിദ്ധീകരിച്ച് അപമാനിച്ചത് ഒരു കൂട്ടം കുട്ടികളെയാണ്. ഒന്ന് ഭാവനയിൽ വിരിഞ്ഞ ഇല്ലാക്കഥ പറയാൻ നിർബന്ധിതയായ കുട്ടി, മറ്റേത് ഇല്ലാ പീഡനത്തിന്റെ stigma പേറുന്ന ഒരു കൂട്ടം സഹപാഠികൾ . ഇത്തരത്തിൽ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് വരികിൽ പിന്നെ ഈ വാർത്തയുടെ സാംഗത്യം എന്താണ്? എന്താണ് വാർത്തയുടെ ലക്ഷ്യം ? വസ്തുനിഷ്ഠമല്ലാത്ത വാർത്തകൾ മെനഞ്ഞെടുത്ത് പ്രചരിപ്പിക്കലാണോ ഏഷ്യാനെറ്റ് ന്യൂസ് മുന്നോട്ട് വെക്കുന്ന മാധ്യമ ധർമ്മം ? സെറ്റിട്ട് , സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത സ്റ്റോറികൾ വാർത്തയാകാമോ ? അതും വലിയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചെറിയ കുട്ടികളെ കരുവാക്കി ? കുട്ടികളെ വ്യാപകമായി ലഹരി അടിമകളായും ലൈംഗിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി ചിത്രീകരിക്കുകയും ചെയ്യുന്നത് indecent representation ആണ് .
തെറ്റായ ഉദ്ദേശത്തിന് കുട്ടിയെ കരുവാക്കി ഇല്ലാത്ത പോക്സോ കുറ്റകൃത്യം ആരോപിച്ചാൽ അതും കുറ്റകരമാണ്. ഈ വിഷയത്തിൽ ഇന്റർവ്യൂവിന് ദുരുപയോഗം ചെയ്യപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെ ന്യായീകരണങ്ങളൊന്നും പോരാ ഈ കുൽസിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ രക്ഷിക്കാൻ . കുട്ടികളെ സംബന്ധിച്ചിടത്തോളം സ്റ്റേറ്റും കോടതികളുമാണ് രക്ഷിതാവിന് മുകളിൽ അവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനുള്ള ഉപാധികൾ എന്നാണല്ലോ രാജ്യത്തെ നിയമ വ്യവസ്ഥ അനുശാസിക്കുന്നത്. കുട്ടിയ്ക്ക് പരാതി ഉണ്ടോ എന്നതല്ല, അനാവശ്യ വിവാദത്തിലേക്ക് കുട്ടികൾ വലിച്ചിഴക്കപ്പെട്ടോ എന്നതാണ് പ്രശ്നം. അത് വഴി കുട്ടികളുടെ അന്തസ്സിന് ക്ഷതം സംഭവിച്ചോ എന്നതാണ് വിഷയം. വിവാദം പൊലിപ്പിക്കാൻ ഇലക്ട്രോണിക് രേഖകൾ / വിഷ്വലുകൾ ദുരുപയോഗം ചെയ്തോ എന്ന് കൂടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഒറിജിനൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു കൊണ്ട് മാത്രമെ ഇത് സാധ്യമാവുകയുള്ളൂ. സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
ഏഷ്യാനെറ്റിനെതിരായി നടന്ന പ്രതിഷേധം മാധ്യമ സ്വാതന്ത്ര്യ ധ്വംസനവും, അവർ നടത്തിയ നിയമ ലംഘനം മാധ്യമ സ്വാതന്ത്ര്യവും ആയി ചിത്രീകരിക്കാനുള്ള പരിശ്രമങ്ങൾ അപഹാസ്യമാണ്. പോലീസ് അന്വേഷണം മാത്രമല്ല, CWC , ബാലാവകാശ കമ്മീഷൻ എന്നിവ ഈ വിഷയത്തിൽ ഇടപെടണം. പോക്സോ ആക്ട് പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും യൂണിയൻ സംസഥാന ജനറൽ സെക്രട്ടറി അഡ്വ. സി പി പ്രമോദ് ആവശ്യപ്പെട്ടു.
The post വ്യാജ റോവിങ് റിപ്പോർട്ട് : ഏഷ്യാനെറ്റ് ന്യൂസിന്റെത് നിയമ വിരുദ്ധ നടപടി: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]