
മുംബൈ: ബാങ്ക് അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ ഇടപാടുകാർക്കാണ് പണം നഷ്ടമായത്. 40 പേർ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ചാനൽ അവതാരക ശ്വേത മേമനും പണം നഷ്ടമായവരിൽ ഉൾപ്പെടും.
ബാങ്കിൽ നിന്നെന്ന വിധത്തിലാണ് അക്കൗണ്ട് ഉടമകളുടെ ഫോണിലേക്ക് മെസേജ് വന്നത്. കെ.വൈ.സി ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു ഉള്ളടക്കം. അപ്ഡേറ്റ് ചെയ്യാനായി ഒരു വെബ് ലിങ്കും നൽകിയിരുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബാങ്കിന്റേതിന് സമാനമായ വെബ്സൈറ്റിലാണ് എത്തിയത്. ഇതിൽ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകാൻ നിർദേശമുണ്ടായിരുന്നു. ഇങ്ങനെ വിവരങ്ങൾ നൽകിയവരുടെ പണമാണ് നഷ്ടമായത്.
ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. തന്റെ ഇന്റർനെറ്റ് ബാങ്കിങ് ഐ.ഡിയും പാസ്വേർഡും ഇവർ വെബ്സൈറ്റിൽ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ബാങ്കിൽ നിന്നെന്ന് പറഞ്ഞ് ഫോൺ കാൾ വന്നു. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി ഒ.ടി.പി വേണമെന്ന് ആവശ്യപ്പെട്ടു. ഒ.ടി.പി കൊടുത്തതും പണം നഷ്ടമായെന്ന മെസേജാണ് വന്നതെന്ന് ശ്വേതയുടെ പരാതിയിൽ പറയുന്നു.
The post ലിങ്കിൽ ക്ലിക്ക് ചെയ്തതേയുള്ളൂ, 40 അക്കൗണ്ട് ഉടമകൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിനെതിരെ ജാഗ്രത appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]