
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായും യുഎഇ കോണ്‍സുലേറ്റ് ജനറലുമായും മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ചൊല്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എ മാത്യുക്കുഴല്നാടനും തമ്മില്‍ വാക്പോര്. ആരോപണം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിന്റെ വാട്സാപ് സന്ദേശം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോ? മുഖ്യമന്ത്രിയും കോൺസലേറ്റ് ജനറലും സ്വപ്നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി എന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു. എന്നാൽ ആരോപണം പച്ചക്കള്ളമാണെന്നും എല്ലാം നേരത്തെ വിശദീകരിച്ച കാര്യങ്ങളാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
എങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇ.ഡി കൊടുത്ത റിപ്പോർട്ട് തെറ്റെന്ന് പറയാൻ കഴിയുമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ വരവെന്നും തനിക്ക് ഉപദേശം വേണമെങ്കിൽ സർക്കാറിന്റെ സംവിധാനമുണ്ടെന്നുമായിരുന്നു മാത്യുകുഴല്‍നാടന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണം.
The post ‘പിണറായിയും സ്വപ്നയും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി’; മാത്യു കുഴൽനാടനും മുഖ്യമന്ത്രിയും തമ്മിൽ സഭയില്‍ വാക്പോര് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]