
തിരുവനന്തപുരം: ‘കാന്താര’ സിനിമയിൽ നിറഞ്ഞാടിയ ഭൂതക്കോലമായ പഞ്ചുരുളി ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ തെയ്യത്തറയിൽ അരങ്ങേറും. സാത്വികമായി തുടങ്ങി, രൗദ്ര നടനം ചെയ്ത് അനുഗ്രഹം ചൊരിയുന്ന ഭൂതക്കോലമാണ് പഞ്ചുരുളി തെയ്യം. ദക്ഷിണ കർണാടകത്തിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ സങ്കൽപ്പത്തിലുള്ള ഉഗ്രമൂർത്തി തെയ്യമാണിത്.അനുഷ്ഠാന കലയായി മാത്രം നടക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ ഒരു ചെറു അവതരണമാണ് കാന്താര തെയ്യമെന്ന പേരിൽ അഞ്ചാം ഉത്സവദിവസമായ മാർച്ച് 3ന് രാത്രി 7ന് കോഴിക്കോട് തിറയാട്ട കലാസമിതി അവതരിപ്പിക്കുന്നത്.
അനുഷ്ഠാന കലയായി മാത്രം നടക്കാറുള്ള പഞ്ചുരുളി തെയ്യത്തിന്റെ ഒരു ചെറു അവതരണം നടത്തുന്നത് കോഴിക്കോട് തിറയാട്ട കലാസമിതിയാണ്. മാര്‍ച്ച് 3 ന് രാത്രി 7 മുതലാണ് അവതരണം. തുളു ഭാഷയില്‍ പഞ്ചി എന്നാല്‍ വരാഹം (പന്നി) എന്നാണ് അര്‍ഥം. പഞ്ചി ഉരു കാളിയാണ് പഞ്ചുരുളി ആയി മാറിയതത്രെ. ദേവീ മാഹാത്മ്യത്തിൽ ശുംഭാസുരനേയും നിശുംഭാസുരനേയും നിഗ്രഹിക്കാനായി ചണ്ഡികാദേവി അവതരിച്ചപ്പോൾ, രക്തബീജനെന്ന അസുരൻ തന്റെ അക്ഷൗഹിണിപ്പടയുമായി യുദ്ധത്തിനൊരുങ്ങി. ഇതുകണ്ട ചണ്ഡികാപരമേശ്വരി ഒരു ശംഖനാദം പുറപ്പെടുവിച്ചു. അപ്പോൾ ഭഗവതിയിൽ നിന്ന് അവതരിച്ച ഏഴു ദേവിമാരിൽ ഒരാളാണ് വരാഹി. വരാഹി സങ്കൽപ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി.
The post ‘കാന്താര’യിലെ പഞ്ചുരുളി തെയ്യം ആറ്റുകാല്‍ പൊങ്കാലയ്ക്ക്! appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]