
നടന് രണ്‍ബീര്‍ കപൂറിന്റെ വളരെ കോളിളക്കം സൃഷ്ടിച്ച പ്രണയങ്ങളിലൊന്നായിരുന്നു കത്രീന കൈഫുമായുണ്ടായിരുന്നത്. പ്രണയ തകര്‍ച്ചയുടെ സമയത്ത് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ രണ്‍ബീര്‍ നടത്തിയൊരു പരാമര്‍ശം കത്രീന കൈഫിനെതിരെയുള്ള ഒളിയമ്പാണോ എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. തു ജൂട്ടി മേം മക്കാര്‍ എന്ന സിനിമയുടെ പ്രൊമോഷന് തിരക്കിലുള്ള നടന് ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയിലുമെത്തിയിരുന്നു.
അവിടെ വെച്ച് ആണും പെണ്ണും എങ്ങനെയാണ് പ്രണയ തകര്‍ച്ചയെ നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു രണ്‍ബീര്‍ മറുപടി നല്‍കിയത്. ”ആണിന്റെ ഹൃദയം തകരുമ്പോള്‍ അവന്റെ വയറ് ചാടും, താടി നീളും.
പെണ്ണിന്റെ ഹൃദയം തകര്‍ന്നാല്‍ അവര്‍ക്ക് അപ്പര്‍ ലിപ്പും പുരികവും ശരിയാക്കിയാല്‍ മതി. എന്നാല്‍ എളുപ്പത്തില്‍ അവര്‍ സെറ്റാകും” എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി.
അധികം വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. തൊട്ടുപിന്നാലെ തന്നെ രണ്‍ബീറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വരികയും ചെയ്തു.
വിവാഹിതനായിട്ടും ഒരു കുട്ടിയുടെ അച്ഛനായിട്ടും പഴയ പ്രേമനൈരാശ്യം വിട്ടു പോയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. The post പുരികവും മേല്‍ച്ചുണ്ടും ശരിയായപ്പോള്‍ അവള് ഓക്കെ!
കത്രീനയ്ക്കെതിരെ രണ്‍ബീറിന്റെ ഒളിയമ്പ്, വിമര്‍ശനം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]