
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിൽ സഹയാത്രികനുമേൽ മൂത്രമൊഴിച്ച വിദ്യാർഥിയ്ക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്കൻ എയർലൈൻസ്. 21-കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയാണ് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിൽ സഹയാത്രികനു മേൽ മൂത്രമൊഴിച്ചത്.
ന്യൂയോർക്കിൽനിന്ന് രാത്രി 9.15-ന് പുറപ്പെട്ട് ഡൽഹിയിൽ ശനിയാഴ്ച ഉച്ചയോടെ ഇറങ്ങിയ എ.എ.292 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്ന ആര്യ ഉറക്കത്തിൽ മൂത്രമൊഴിച്ചു. ഇത് സമീപത്തുള്ളയാളുടെ ദേഹത്തായി. ഇതോടെ ഇയാൾ അധികൃതരെ അറിയിച്ചു. അതേസമയം മൂത്രമൊഴിച്ച വിദ്യാർഥി ക്ഷമാപണം നടത്തിയതിനാൽ, അയാളുടെ അഭ്യർഥന മാനിച്ച് പോലീസിൽ അറിയിക്കുന്നില്ലെന്ന് സഹയാത്രികൻ പറഞ്ഞു. എന്നാൽ വിമാനം അധികൃതർ വിഷയം ഗൗരവത്തിലെടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിദ്യാർഥിയെ ഡൽഹി പോലീസിന് കൈമാറി. യു.എസ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണിയാൾ എന്നാണ് വിവരം.
അമിതമായ മദ്യലഹരിയിലായിരുന്ന യുവാവ് വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും ജീവനക്കാരുടെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായില്ലെന്നും അധികൃതർ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]