സ്വന്തം ലേഖകൻ വാട്ടര്‍ ബ്രേക്കിംഗ്, പ്രസവമടുക്കുമ്പോൾ നടക്കുന്ന ഒരു കാര്യമാണ്. അമ്നിയോട്ടിക് ഫ്ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്.
അമ്നിയോട്ടിക് ഫ്ളൂയിഡ് എന്ന ദ്രാവകത്തിലാണ് കുഞ്ഞ് സുരക്ഷിതമായി കിടക്കുന്നത്. ഈ ഫ്ലൂയിഡ് പോയിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാകില്ല.
കുഞ്ഞ് പുറത്തേയ്ക്ക് വരും. പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിയ്ക്കില്ലെന്നതാണ് സത്യം.
ചിലര്‍ക്ക് വജൈനല്‍ ഫ്ളൂയിഡും യൂറിന്‍ ലീക്കേജും അമ്നിയോട്ടിക് ലീക്കേജും തമ്മില്‍ വേര്‍തിരിച്ച് അറിയാനും സാധിയ്ക്കില്ല. അമ്നിയോട്ടിക് ഫ്ളൂയിഡ് പുറത്ത് വരുന്നുവെങ്കില്‍ ഇതിന്റെ നനവ് ഗര്‍ഭിണിയ്ക്ക് അറിയാന്‍ സാധിയ്ക്കും.
ഇത് എത്രത്തോളം പൊട്ടിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും ഇതിന്റെ അളവും. കുഞ്ഞിന്റെ തലയ്ക്ക് താഴെയായാണ് ഇത പൊട്ടിയിരിയ്ക്കുന്നതെങ്കില് ഫ്ളൂയിഡ് നല്ലതു പോലെ പുറത്തേയ്ക്ക് ചീറ്റി വരും.
കൂടുതലും ഇത് സംഭവിയ്ക്കുന്നത് വയറ്റില്‍ തന്നെയാണ്. ഇതിനാല്‍ ഈ ഫ്ളൂയിഡ് അംമ്നിയോട്ടിക് സഞ്ചിയ്ക്കും യൂട്രസ് ലൈനിംഗിനും ഇടയില്‍ പെട്ടു പോകുന്നതിനാല്‍ തന്നെ സാവധാനമേ പുറത്തേയ്ക്ക് വരൂ.
അംമ്നിയോട്ടിക് സ്രവം രണ്ടര, മൂന്ന് കപ്പിന് അടുത്തുണ്ടാകും. The post ഗര്‍ഭിണികളിലെ വാട്ടര്‍ ബ്രേക്കിംഗ്; എന്താണ് അമ്നിയോട്ടിക് ഫ്ളൂയിഡ്? appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

