കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു.
തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം.മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല.
പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം. രണ്ടു ദിവസമായി ലോറി സ്ഥലത്തുണ്ട്.
പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെയ്നറിലെ മത്സങ്ങൾ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യം കണ്ടതിനെ തുടർന്നാണ് വിവരം നഗരസഭയെ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
കെമിക്കലിന്റെ മണമാണ് പുറത്ത് വന്നത്. ഫ്രീസർ പോലുള്ള മറ്റ് സംവിധാനങ്ങൾ ലോറിയിൽ ഇല്ല.
തുടർന്ന് തൃപ്പൂണിത്തുറ സി ഐയെ അറിയിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. The post എറണാകുളത്ത് രണ്ട് കണ്ടെയ്നർ പഴകിയ മീൻ പിടികൂടി appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

