
സ്വന്തം ലേഖകൻ
ബെംഗളൂരു: വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയ സ്വദേശിനി മാനസി സതീബൈനുവാണ് അറസ്റ്റിലായത്. ഇവർ വിമാനത്താവളത്തിൽ എത്തുമ്പോൾ ബോർഡിങ് സമയം കഴിഞ്ഞിരുന്നു.
ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. എന്നാൽ അകത്ത് കടക്കാൻ കഴിയില്ലെന്നും ബോർഡിങ് സമയം അവസാനിച്ചെന്നും ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ അകത്ത് കടക്കാൻ യുവതി ബഹളം വെക്കുകയായിരുന്നു
ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങുകയും വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഓടി രക്ഷപ്പെടാനും യാത്രക്കാരോട് വിലിച്ചു പറഞ്ഞു. തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കി.
The post വിമാനത്തിൽ കയറാനായില്ല, ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി: മലയാളി സ്ത്രീ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]