
സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഫിലിം മേക്കിംഗ് ക്ലാസ് ഒരുക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് വിദ്യാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന എട്ട് തരം ഷോട്ടുകൾ കൊണ്ട് റീൽസ് ഉണ്ടാക്കി അയക്കുന്നതിൽ നിന്നാണ് ആദ്യ ക്ലാസുകാരെ തെരഞ്ഞെടുക്കുന്നത്.
അൽഫോൺസിന്റെ കുറിപ്പ്
സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവർക്കും എനിക്ക് അയയ്ക്കാം, (എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുൾ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീൽസ് അക്കി അയക്കുക. സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയിൽ താൽപര്യമുള്ളവർ അതും റീൽസിൽ പരീക്ഷിക്കാം). എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. എല്ലാവർക്കും ആശംസകൾ. ഗോപാലൻ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങൾക്കെല്ലാവർക്കും വേണ്ടി പറയുന്നു ( സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താൻ ആരംഭം…
The post സിനിമ പഠിക്കാനാഗ്രഹിക്കുന്നവർക്ക് അൽഫോൺസ് പുത്രന്റെ ഫിലിം മേക്കിംഗ് ക്ലാസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]