
തിരുവനന്തപുരം: ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരായ പൊലീസ് നടപടി ‘ഓപ്പറേഷന് ആഗ്’ ഇന്നും തുടരും. രണ്ടു ദിവസത്തിനിടെ പിടികൂടിയത് 2507 പേരെയാണ്. ശനിയാഴ്ച മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് അറസ്റ്റിലായത്. 3,501 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവിടെ കരുതല്‍ തടങ്കല്‍ അടക്കം 270 പേരെ അറസ്റ്റ് ചെയ്തു. 217 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 22 കേസുകളില്‍ 63 ആറസ്റ്റുകളാണ് രേഖപ്പെടുത്തിയത്.
കൊല്ലം സിറ്റി 51, കൊല്ലം റൂറല്‍ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറല്‍ 107, തൃശൂര്‍ സിറ്റി 151, തൃശൂര്‍ റൂറല്‍ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂര്‍ സിറ്റി 136, കണ്ണൂര്‍ റൂറല്‍ 135, കാസര്‍കോട് 111 എന്നിങ്ങനയാണ് കരുതല്‍ തടങ്കല്‍ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയത്.
The post ഗുണ്ടാവേട്ടയുമായി പൊലീസ്; ‘ഓപ്പറേഷന് ആഗ്’ ഇന്നും തുടരും; രണ്ടു ദിവസത്തിനിടെ പിടിയിലായത് 2507 പേര് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]