
സംവിധായകന് ടി.പി. ഗജേന്ദ്രന് അന്തരിച്ചു. പ്രമുഖരായ സിനിമാ വ്യക്തിത്വങ്ങളുടെ മരണങ്ങളുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. വിഖ്യാത സംവിധായകനും നടനുമായ കെ വിശ്വനാഥ് ഫെബ്രുവരി രണ്ടിനും വിഖ്യാത ഗായിക വാണി ജയറാം ഇന്നലെയും ജനപ്രിയ സംവിധായകനും നടനുമായ ടി.പി. ഗജേന്ദ്രന് ഇന്നും അന്തരിച്ചതിന്റെ വിഷമത്തിലാണ് തമിഴ് സിനിമാലോകം. സംവിധായകനില്‍ നിന്ന് കോമഡി താരമായി മാറിയ ടിപി ഗജേന്ദ്രന് ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം ഇന്നലെ വസതിയിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഇന്ന് മരണം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത സുഹൃത്താണ് ഗജേന്ദ്രന്. 1985ല്‍ റിലീസ് ചെയ്ത ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തില്‍ അഭിനേതാവായാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്. 1988ല്‍ ‘വീട് മനൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് 15ഓളം കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചീന താന, ബഡ്ജറ്റ് പത്മനാഭന്, മിഡില്‍ ക്ലാസ് മാധവന്, ബാന്ദ പരമശിവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
The post സംവിധായകന് ടി.പി. ഗജേന്ദ്രന് അന്തരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]