
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്നു. സമാപന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു .
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ജില്ലാ കളക്ടർ ശ്രീമതി പി.കെ ജയശ്രീ ഐ.എ.എസ്, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യുകയും ചെയ്തു. പാലാ ഡിവിഷനാണ് ചാമ്പ്യന്മാരായത്
സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.
The post കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം ;സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു; സ്പോർട്സ് മീറ്റിൽ പാലാ ഡിവിഷൻ ചാമ്പ്യൻമാർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]