
പേരുപോലെ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ‘ഇരട്ട’ എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. വാഗമൺ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു പൊലീസുകാരന്റെ കൊലപാതകവും തുടർന്ന് ഉണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. വൈകാരികമായ യാത്രയാണ് ഈ ചിത്രം. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു ജോർജ് ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്.
അതിമനോഹരമായാണ് രോഹിത്ത് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രോഹിത്ത് തന്നെയാണ് എഴുതിയിരിക്കുന്നത്. മനു ആന്റണിയുടെ എഡിറ്റിംഗ്, വിജയ്യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്യുടെ സംഗീതം ഇതെല്ലാം ഒത്തിണങ്ങിയപ്പോൾ ചിത്രം അതിമനോഹരമായി.ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നൽകിയാണ് സ്വീകരിച്ചത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെൻഡിൽ ഹൗസ് ഫുൾ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്.
വിജയ്യുടെ ക്യാമറ ഇരട്ടകളുടെ ജീവിതസന്ദർഭങ്ങളിലേക്ക് മാത്രമല്ല, വാഗമണ്ണിന്റെ പുറംകാഴ്ചകളെയും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. മനു ആന്റണിയുടെ എഡിറ്റിങ് ചിത്രത്തിന്റെ ഒടുക്കം വരെ ത്രില്ലടിപ്പിക്കുന്നതിൽ വലിയ ഘടകമായി. ജേക്ക്സ് ബിജോയ്യുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും കേള്വിക്കപ്പുറം കഥയോട് ഇഴചേർന്നിരിക്കുന്നു. ചിലപ്പോഴൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കുകയും ചെയ്യും.അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The post വൈകാരികമായ യാത്ര, അഭിനയ മികവിൽ ജോജു; പ്രേക്ഷകപ്രീതിയും ഹൗസ്ഫുൾ ഷോകളുമായി ഇരട്ട appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]