
കന്യാകുമാരി: കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ഷോക്കേറ്റ് മരിച്ചു.
ആറ്റൂര്‍ സ്വദേശി ചിത്ര(45) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ വൈദ്യുതി നഷ്ടമായതിനെ തുടര്‍ന്ന് അശ്വിൻ ഇരുമ്ബ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.
തിരുവട്ടാറിന് സമീപം ആറ്റൂര്‍, സിത്തൻ വിളയില്‍ ആണ് ദാരുണ സംഭവം.
മഴയത്ത് കറണ്ട് പോയതോടെ അശ്വിനാണ് ഇരുമ്ബ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു.
അശ്വിൻ ഇരുമ്ബ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു.
ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്ബ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു.
അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയില്‍ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്.
മൃതദേഹങ്ങള്‍ കുഴിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആതിര 8 മാസം ഗര്‍ഭിണിയാണ്.
തിരുവട്ടാര്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]