
സ്വന്തം ലേഖകൻ
കൊച്ചി: ചെകുത്താന് എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന് ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയായിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ.
തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ആറാട്ട് അണ്ണന് എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു.
സോഷ്യൽ മീഡിയ വഴി മോഹൻലാലിനെ വ്യക്തിഹത്യ നടത്തിയതിന് സന്തോഷ് വർക്കിയെ കൊണ്ട് ബാല മാപ്പ് പറയിപ്പിച്ചിരുന്നു..അതിന് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ ആ വിഡിയോയെ ചെകുത്താൻ ട്രോളിയിരുന്നു. അതിന്റെ വാശിക്ക് ആണ് തോക്കുമായി ബാല വന്നത് എന്നാണ് ചെകുത്താന്റെ ആരോപണം. എന്നാൽ ഇത് പൊളിച്ചടുക്കി സാക്ഷാൽ ബാല തന്നെ രംഗത്തെത്തി.
ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ചെകുത്താന്റെ വീട്ടിൽ നടന്നത് വെളിപ്പെടുത്തി. തോക്ക് എടുത്ത് വീട്ടിലെക്ക് പോയി എന്ന് പറയുന്ന ആരോപണവും വീട്ടിൽ നാശനഷ്ടം ഉണ്ടാക്കി എന്ന ആരോപണവും കളവ് ആണെന് തെളിയിക്കുന്ന വീഡിയോ ഫുട്ടേജ് അദ്ദേഹം വെളിയിൽ വിട്ടിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് നല്ല രീതിയിൽ ബാല ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്നത് ആണ്.
‘ഇപ്പോ നോക്ക് മനുഷ്യന്മാര് ഇവിടെ ഉണ്ടെങ്കില്‍ നിന്റെ അസുഖം എന്താണെന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ പറയുന്നു, ദയവു ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കി വെക്കണം. ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്” എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. ഇതിനൊപ്പം ചെകുത്താന്റെ സുഹൃത്തിനോട് സംസാരിക്കുന്ന വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]