
അടുത്തിടെ പൊടി രൂപത്തിൽ ബിയർ തയാറാകുന്നു എന്ന വാർത്ത ശ്രദ്ധേയമായിരുന്നു. പൊടിയുണ്ടെങ്കിൽ ഇൻസ്റ്റന്റായി ബിയർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ജർമനിയിലെ ബ്രീവറി ന്യൂസെല്ലർ ക്ലോസ്റ്റർബ്രൗ അവകാശപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഇതാ മലിനജലത്തിൽ നിന്നും ബിയർ നിർമ്മിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ശ്രദ്ധേയമാകുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ റീസൈക്ലിംഗ് കമ്പനിയായ എപ്പിക് ക്ലിയാൻ ടെക്കാണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ ഫിഫ്റ്റിൻ ഫിഫ്റ്റി എന്ന പേരിലുള്ള 40 നില കെട്ടിടത്തിൽ നിന്നാണ് ബിയർ നിർമിക്കുന്നതിന് ആവശ്യമായ മലിനജലം ശേഖരിച്ചത്.
കെട്ടിടത്തിലെ വിവിധ നിലകളിൽ നിന്നുമുള്ള ഷവർ വാട്ടർ, സിങ്കുകളിൽ നിന്നുമുള്ള മലിനജലം, വാഷിംഗ് മെഷീനിൽ നിന്നുമുള്ള ജലം എന്നിവയാണ് ബിയർ നിർമ്മിക്കുന്നതിനായി ശേഖരിച്ചത്. കോൾഷ് ശൈലിയിൽ ഉള്ള ബിയറാണ് കമ്പനി നിർമ്മിക്കുന്നത്. ആഗോളതലത്തിൽ കണക്കുകൾ എടുത്താൽ ഏകദേശം 14 ശതമാനത്തോളം ജലം പലരീതിയിലും മലിനമായി നഷ്ടപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ശ്രമമെന്ന് കമ്പനി വ്യക്തമാക്കി. ഡെവിൽ കാൻയോൺ ബ്രൂയിംഗ് എന്ന മറ്റൊരു അമേരിക്കൻ കമ്പനിയുമായി സഹകരിച്ചാണ് എപ്പിക് ക്ലിയന്റിക് വിജയം കൈവരിച്ചത്.
കെട്ടിടത്തിൽ നിന്നും ലഭ്യമാകുന്ന മലിനജലത്തെ ഫിൽട്ടർ ചെയ്ക് അണുവിമുക്തമാക്കിയതിന് ശേഷമായിരുന്നു കമ്പനി ബിയർ നിർമ്മാണം നടത്തിയത്. സാൻസ്ഫ്രാൻസിസ്കോയിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ബിയറുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. എന്നാൽ കാലിഫോർണിയയിൽ നടന്ന ഗ്രീൻബിൽഡ് കോൺഫറൻസിൽ വിളമ്പിയ മദ്യത്തിൽ എപ്പിക് ക്ലിയന്റകിന്റെ ബിയറായിരുന്നു മുൻ പന്തിയിൽ ഉണ്ടായിരുന്നത്. 7,570 ലിറ്റർ ജലം ഉപയോഗിച്ച് ബിയർ നിർമ്മിച്ചുവെന്നും ഇത് ഒരു ബോധവത്കരണ ശ്രമമായിരുന്നുവെന്നും എപ്പിക് ക്ലിയാൻ ടെക്കിന്റെ സിഐഒ ആരോൺ ടാർട്ടതോവസ്കി വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 94,63,529 മലിനജലം റീസൈക്കിൾ ചെയ്ത് ബിയർ നിർമ്മിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
The post മലിനജലത്തിൽ നിന്നും ബിയർ; വിപണികളിൽ ശ്രദ്ധേയമായി മദ്യം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]