
സ്വന്തം ലേഖിക
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ചങ്ങനാശേരി റവന്യു ടവർ അങ്കണത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു.
ഖാദി ബോർഡംഗം കെ. എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി നഗരസഭ ആക്ടിംഗ് ചെയർമാൻ ബെന്നി ജോസഫ് ആദ്യവിൽപ്പനയും സമ്മാനകൂപ്പൺ ഉദ്ഘാടനവും നിർവഹിച്ചു.
ഖാദി ബോർഡംഗം സാജൻ തൊടുകയിൽ ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് നിർവഹിച്ചു. തഹസിൽദാർ ടി. ഐ. വിജയസേനൻ മുഖ്യപ്രഭാഷണം നടത്തി.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ പി.എൻ. മേരി വെർജിൻ, പ്രോജക്ട് ഡയറക്ടർ ധന്യ ദാമോദരൻ, വിവിധ സംഘടനാ പ്രതിനിധികളായ എ. കെ. ഷാജി, കെ. എസ്.ജോമോൻ, സതീഷ് ജോർജ്, കെ.ഡി. അനുരാഗ്, എ. അനിത്, ചങ്ങനാശേരി ചാസ് ജനറൽ മാനേജർ ജോൺ സഖറിയാസ് എന്നിവർ പങ്കെടുത്തു.
The post ഓണം ഖാദിമേള 2023; കോട്ടയം ജില്ലാതല ഉദ്ഘാടനം ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]