സ്വന്തം ലേഖകൻ
കൊല്ലം:ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം.
കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവര്ത്തകൻ സമി ഖാൻ കോടതിയില്‍ ഹാജരാക്കിയത് തിരുത്ത് വരുത്തിയ ഒൻപതു വ്യാജ മാര്‍ക്ക് ലിസ്റ്റ്.
ഇതിന് മുൻപും സമിഖാൻ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു.
സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടി. പ്രഥമദൃഷ്ട്യാ വ്യജ മാര്‍ക്ക് ലിസ്റ്റാണെന്ന് ടെസ്റ്റിംഗ് ഏജൻസി അറിയിച്ചതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കൊല്ലം റൂറല്‍ പൊലീസിന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തില്‍ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമി ഖാൻ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.
എന്നാല്‍, അന്ന് മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം നടന്നില്ല. സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കൊല്ലം ചിതറ ഒഴുകുപാറ മടത്തറയില്‍ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകൻ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
The post വ്യാജനോട് വ്യാജൻ!! ആപ്ലിക്കേഷൻ നമ്പ റിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം ; വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചു ;ഡിവൈഎഫ്ഐ പ്രവര്ത്തകൻ സമി ഖാൻ അറസ്റ്റിലയതിങ്ങനെ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]