കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 22 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 14, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
83 കുടുംബങ്ങളിലെ 284 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 107 പുരുഷന്മാരും 124 സ്ത്രീകളും 53 കുട്ടികളുമാണുള്ളത്.
മഴയിൽ ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടം. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്.
രണ്ടുദിവസങ്ങളിലായി (ജൂലൈ 4,5) 28 വീടുകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. The post കോട്ടയം ജില്ലയിൽ ശക്തമായ മഴ തുരുന്നു; 22 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 31 വീടുകൾക്ക് നാശനഷ്ടം appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

