
തിരുവനന്തപുരം : തുടർച്ചയായി കാലവർഷക്കെടുതിയിൽ വലഞ്ഞ് സംസ്ഥാനം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിൽ തെങ്ങ് വീണ് ആദിവാസി സ്ത്രീയും മരിച്ചു. തൃശ്ശൂർ അരിപ്പാലത്ത് തോട്ടില്‍ കാല് വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി കെ ഹുസൈൻ കുട്ടി എന്നയാളെ കാണാതായി. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്നും കേരളത്തിൽ അതിശക്തമായ മഴക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകിയിട്ടുണ്ട്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകൾക്ക് ഇന്ന് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. കൊല്ലം യെല്ലോ അലർട്ട് ജില്ലയ്ക്ക് മുന്നറിയിപ്പും നിലവിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. നാളെയും സംസ്ഥാന മഴ രൂക്ഷമാകും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത് . മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴക്കെടുതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ നടപടികൾ കൃത്യമായി പരിശോധിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് റവന്യൂ വകുപ്പ് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മഴ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗം ചർച്ച ചെയ്യും. മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സ്ഥിതി വിലയിരുത്താൻ മന്ത്രിസഭാ യോഗം. അടിയന്തര സാഹചര്യങ്ങൾ നേരിട്ടാൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടിയുടെ ഭാഗമായി 7 യൂണിറ്റ് എൻഡിആർഎഫ് സംഘങ്ങൾ സംസ്ഥാനത്തെ ഏഴു ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. പ്രളയ സാധ്യത ഇല്ല എങ്കിലും കരുതലും ജാഗ്രതയും തുടരാനാണ് പൊതുജനങ്ങൾക്കുള്ള നിർദ്ദേശം.
കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരദേശങ്ങൾ മലയോരമേഖലകളിൽ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത തുടരാനും സുരക്ഷിതസ്ഥാനത്തേക്ക് മാറാനും ആണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രികാല യാത്ര നിരോധനവും തുടരുന്നുണ്ട്. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി. പലയിടത്തും വീടുകളിൽ വെള്ളം കയറി. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോസ് വേകള്‍ മുങ്ങി. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു.
വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരമേഖകളിൽ ഉള്ളവരും തീരദേശവാസികളും ഈ ദിവസങ്ങളിൽ അതീവ്ര ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]