
കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
കോട്ടയം തലപ്പാടിയിലെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അന്തര്‍ സര്‍വകലാശാലാ ബയോമെഡിക്കല്‍ ഗവേഷണ കേന്ദ്രത്തില്‍ ടെക്നീഷ്യൻ/ഇലക്ട്രീഷ്യൻ സബ്സ്റ്റേഷൻ ഓപ്പറേറ്റര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ ആണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷത്തേക്കാണ് നിയമനം. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. പ്രതിമാസ വേതനം 19710 രൂപ.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ഐ.യു.സി.ബി.ആര് ഓഫീസില്‍ നേരിട്ടോ ജൂലൈ 18 വരെ സമര്‍പ്പിക്കാം.
മാര്‍ച്ച് 14 ലെ 16/എ1/2023/ഐയുസിബിആര്‍ ആൻറ് എസ്എസ്എച്ച് വിജ്ഞാപനപ്രകാരം അപേക്ഷ നല്കിയവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 9495017662
ഹോര്‍ട്ടി കള്‍ച്ചറല്‍ തെറാപ്പിസ്റ്റ് അഭിമുഖം
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ തെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് ജൂലൈ 14ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമയും പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം ഹാജരാകണമെന്ന് പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.
അധ്യാപക ഒഴിവ്
കുമരപുരം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മാത്തമാറ്റിക്സ് വിഷയത്തില്‍ ഒരു സീനിയര്‍ അധ്യാപകന്റെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 10 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576311.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം: 15 വരെ അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പിന് കീഴിലെ ഒറ്റപ്പാലം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലുള്ള ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ താമസിക്കുന്ന വനിതകളില്‍നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായി അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി ജയിച്ചവരും 2023 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 2023 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ളവരും എഴുതാനും വായിക്കാനും അറിവുള്ളവരുമായിരിക്കണം.
പട്ടികജാതി /പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/ നേറ്റിവിറ്റി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എസ്.സി/എസ്.ടി അപേക്ഷകര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നല്‍കണം. അപേക്ഷ മാതൃക ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഒറ്റപ്പാലം അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍നിന്നും ലഭിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2225407.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]