
300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. തനിക്കിതിൽ പങ്കില്ലെന്ന് യുവതി പറഞ്ഞതോടെ എക്സൈസ് കൂടുതൽ അന്വേഷണം നടത്തി
ഇടുക്കി: രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് സുഹൃത്ത് മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ചത്.
ഭർത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന മഞ്ജു ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.
ഫേസ്ബുക്കിലൂടെയാണ് യുവതിയെ ജയൻ പരിചയപ്പെട്ടത്. പരിചയം ആഴമേറിയ അടുപ്പിത്തിലേക്ക് നയിച്ചതോടെ യുവതിയുമായി പൊൻകുന്നത്തെ വാടകവീട്ടിൽ ജയൻ ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞതോടെ ജയന് യുവതിയെ മടുത്തു. അവരെ ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ജയൻ ആരംഭിച്ചു. എന്നാൽ ജയനൊപ്പം താമസിക്കുമെന്ന ഉറച്ച നിലപാടുമായി യുവതി നിന്നതോടെയാണ് പ്രതി മറ്റു വഴികൾ തേടിയത്.
കഴിഞ്ഞ ദിവസമാണ് ജയൻ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. ഞായറാഴ്ച ഉപ്പുതറയിലെ വീട്ടിലേക്ക് പോകാമെന്നുപറഞ്ഞ് യുവതിയുമായി ജയൻ താമസിക്കുന്ന സ്ഥലത്തു നിന്ന് യാത്ര തിരിക്കുകയായിരുന്നു. യുവതിയുമായി കട്ടപ്പനയിലെത്തിയ ജയൻ അവിടെ ലോഡ്ജിൽ മുറിയെടുത്തു. തിങ്കളാഴ്ച രാവിലെ യുവതി ബാത്ത് റൂമിൽ പോയ സമതം നോക്കി ജയൻ അവരുടെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ചു വച്ചു. അതിനുശേഷം ഇയാൾ പേഴ്സിലുണ്ടായിരുന്ന 2000 രൂപയും യുവതിയുടെ ഫോണും എടുത്ത് ലോഡ്ജിൽ നിന്ന് പോകുകയും ചെയ്തു.
അതിനുശേഷം എക്സൈസ് ഓഫീസിലെ ലാൻഡ് ഫോണിൽ ജയൻ നേരിട്ട് വിളിച്ച് മയക്കുമരുന്നുമായി യുവതി ലോഡ്ജിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനു പിന്നാലെ എക്സൈസ് സംഘം ലോഡ്ജിൽ എത്തി പരിശോധന നടത്തി.
300 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. തനിക്കിതിൽ പങ്കില്ലെന്ന് യുവതി പറഞ്ഞതോടെ എക്സൈസ് കൂടുതൽ അന്വേഷണം നടത്തി. എക്സെെസ് യുവതിയോട് ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും അവർ കൃത്യമായ മറുപടിപറഞ്ഞു. തൻ്റെ പേഴ്സിലുണ്ടായിരുന്നത് ഏത് വസ്തുവാണെന്നുപോലും യുവതിക്ക് അറിയില്ലെന്ന് എക്സെെസ് സംഘത്തിന് മനസ്സിലായി.
ഇതോടെയാണ് ഇക്കാര്യത്തിൽ എക്സെെസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിത്തുടങ്ങിയത്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർ യുവതിയെ കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് യുവതി ജയൻ എന്ന വ്യക്തിയുടെ കൂടെയാണ് താമസിക്കുന്നതെന്നും അയാൾ തനിക്കൊപ്പം കുറച്ചു സമയം മുൻപ് വരെ ലോഡ്ജിലുണ്ടായിരുന്നു എന്നും പറയുന്നത്. നേരത്തെ എക്സെെസ് ഓഫീസിൽ വിളിച്ച് ലോഡ്ജിൽ താമസിക്കുന്ന യുവതിയുടെ പക്കൽ മയക്കുമരുന്ന് ഉണ്ടെന്നു പറഞ്ഞ് ഫോൺ വിളിക്കുന്നതിനിടയിൽ വിളിക്കുന്ന ആളുടെ പേര് എക്സെെസ് ഉദ്യേഗസ്ഥർ ചോദിച്ചിരുന്നു. ജയൻ എന്നായിരുന്നു അപ്പോൾ മറുപടി ലഭിച്ചത്. തുടർന്ന് ജയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]