
തിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഇരയും സിബിഐ സംഘവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33 , 34 മുറികളിലാണ് പരിശോധന നടന്നത്. എംഎൽഎ ഹോസ്റ്റലിലെ മുറികളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീന്‍ മഹസര്‍ തയ്യാറാക്കാന്‍ ആയിരുന്നു പരിശോധന.
2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]